സോളാർ പാർക്കിൽ തീപിടിത്തം
text_fieldsമടിക്കൈ വെള്ളൂട സോളാർ പാർക്കിലുണ്ടായ തീപിടിത്തം
കാഞ്ഞങ്ങാട്: മടിക്കൈ വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെ കാരാക്കോട് പള്ളം ബസ് സ്റ്റോപ്പിന് സമീപം സ്ക്രാപ് സാധനങ്ങൾ സൂക്ഷിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്.
കേബിളുകൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. സോളാർ പ്ലാൻറിൽനിന്ന് 50 മീറ്റർ അകലെയായി ഡി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. അതിനാൽ പ്ലാൻറിെൻറ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചില്ല. സ്ഥലത്തിന് മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈൻ തമ്മിലുരസിയാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന.
കാഞ്ഞങ്ങാടുനിന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാശനഷ്ടം എത്രയാണെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് സി.ഇ.ഒ അഗസ്റ്റിൻ തോമസ് പറഞ്ഞു.

