പരപ്പ എരൻകുന്നിൽ വൻ തീപിടിത്തം; ആറ് ഏക്കറോളം കൃഷി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsപരപ്പ പായാളം എരൻകുന്നിലുണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്ന നാട്ടുകാരും അഗ്നിശമന സേനയും
കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്തിലെ പായാളം എരൻകുന്നിൽ വൻതീപിടിത്തം. ആറ് ഏക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പരപ്പടുക്കത്ത് എരൻകുന്നിലെ അബൂബക്കറിന്റെ റബർ തോട്ടത്തിൽ ആണ് ബുധനാഴ്ച ഉച്ചക്ക് ആദ്യം തീപിടിച്ചത്. പിന്നീട് ഷൈനി, ലിജോ, കരണൻ, രാഘവൻ, ഉമ്പായി എന്നിവരുടെ കൃഷി സ്ഥലങ്ങളിലേക്കും തീപടർന്നു. നാട്ടുകാരും കാഞ്ഞങ്ങാടുനിന്നും കുറ്റിക്കോലിൽനിന്നും എത്തിയ അഗ്നിരക്ഷ സേനയും മണിക്കൂറുകളോളം പരിശ്രമിച്ചശേഷം തീയണച്ചു. റബർ മരങ്ങളാണ് കൂടുതലും കത്തിനശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

