Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസി.ഡി.എസ് അംഗത്തിന്...

സി.ഡി.എസ് അംഗത്തിന് വികാരനിർഭര യാത്രയയപ്പ്; സ​മ്മാ​ന​മാ​യി സ്വ​ർ​ണ​മാ​ല​യും

text_fields
bookmark_border
സി.ഡി.എസ് അംഗത്തിന് വികാരനിർഭര യാത്രയയപ്പ്; സ​മ്മാ​ന​മാ​യി സ്വ​ർ​ണ​മാ​ല​യും
cancel
camera_alt

സി.​ഡി.​എ​സ് അം​ഗം പി. ​ഗി​രി​ജ​ക്ക് വാ​ഴ​ക്കോ​ട്ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കാ​ഞ്ഞ​ങ്ങാ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സി.​ഡി.​എ​സ് അം​ഗ​ത്തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ​ത് വി​കാ​ര​നി​ർ​ഭ​ര യാ​ത്ര​യ​യ​പ്പ്. തൊ​ഴി​ലു​റ​പ്പി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ്നേ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് സ്വ​ർ​ണ മാ​ല. സ്വ​ർ​ണാ​ഭ​ര​ണ​ത്തോ​ടൊ​പ്പം മ​റ്റു ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ഴേ​ക്കും ക​ണ്ണീ​ർ പൊ​ഴി​ഞ്ഞു.

മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് സി.​ഡി.​എ​സ് അം​ഗം പി. ​ഗി​രി​ജ​ക്കാ​ണ് വാ​ഴ​ക്കോ​ട്ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ​മ്മാ​ന​മാ​യി സ്വ​ർ​ണ ചെ​യി​നും ഉ​പ​ഹാ​ര​വും ന​ൽ​കി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

സി.​ഡി.​എ​സി​ലെ ത‍െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഒ​രു​മ​യോ​ടെ കൂ​ടെ​നി​ർ​ത്തു​ന്ന​തി​ൽ ഗി​രി​ജ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. പാ​ട്ടി​യ​മ്മ പു​ല്ലൂ​ർ വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് ക​ൺ​വീ​ന​ർ പ്ര​സാ​ദ് ചു​മ​ലി, ഹി​ന്ദു ഐ​ക്യ​വേ​ദി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ബി.​ജെ.​പി ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ, ച​ന്ദ്ര​ൻ ക​ക്ക​ട്ടി​ൽ, വാ​ർ​ഡ് സി.​ഡി.​എ​സ് ബി​ജി ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശാ​ര​ദ ചാ​പ്പ​യി​ൽ സ്വാ​ഗ​ത​വും ബേ​ബി ക​ക്ക​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellGold chainCDS
News Summary - emotional farewell to cds member; gold chain as gift
Next Story