11കാരിയെ പീഡിപ്പിച്ച വയോധികൻ കസ്റ്റഡിയിൽ
text_fieldsകാഞ്ഞങ്ങാട്: 11കാരിയെ പീഡിപ്പിച്ച 73കാരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. അജാനൂർ പഞ്ചായത്തിലെ വയോധികനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വല്യച്ഛനാണ് പ്രതി. കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ കടന്നുപിടിച്ചെന്നാണ് കുട്ടി മൊഴിനൽകിയത്. മറ്റൊരു സംഭവത്തിൽ നാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിലാണ് കേസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

