10വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 81 വർഷം തടവും 3,65,000 രൂപ പിഴയും
text_fieldsപി.ടി.സണ്ണി
എന്ന ജോസഫ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരായാക്കിയ കേസിൽ വയോധികന് 81 വർഷം തടവും 3,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 21മാസം അധികതടവും ശിക്ഷ വിധിച്ചു. പുല്ലൂർ അമ്പലത്തറ പുത്തൻ പുരക്കൽ പി.ടി.സണ്ണി എന്ന ജോസഫിനെ (58) ഹോസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് സി. സുരേഷ് കുമാറാണ് ശിക്ഷിച്ചത്. 10 വയസ്സുകാരി 2021 ജൂൺ മുതൽ 2022 മാർച്ച് വരെയുള്ള വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് കേസ്.
പോക്സോ ആക്ടിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് ആദ്യ അന്വേഷണം നടത്തിയത്. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.കെ. മുകുന്ദനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

