ഓട്ടത്തിനിടെ സ്കൂളിന്റെ ജീപ്പ് കത്തിനശിച്ചു
text_fieldsഅജാനൂർ ക്രസൻറ് സ്കൂളിന്റെ ജീപ്പിന് തീപിടിച്ചപ്പോൾ
കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കെ ജീപ്പ് കത്തിനശിച്ചു. അജാനൂർ ക്രസൻറ് സ്കൂളിന്റെ ബോലേറോ ജീപ്പാണ് പൂർണമായി കത്തിനശിച്ചത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനു സമീപം ഗാർഡൻ വളപ്പ് റോഡിലാണ് അപകടം. ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നതുകണ്ട് ഡ്രൈവർ നിസാമുദ്ദീൻ ജീപ്പിൽനിന്ന് പെട്ടെന്ന് ഇറങ്ങിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ജീപ്പ് കത്തിച്ചാമ്പലായ നിലയിലാണ്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. കാഞ്ഞങ്ങാടുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്കും ജീപ്പ് കത്തിനശിച്ചിരുന്നു.