Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകണ്ണുതള്ളി അജാനൂർ; ഒരു...

കണ്ണുതള്ളി അജാനൂർ; ഒരു മാസത്തിനിടെ കൈമാറിയത് 7020 ബിയർ കുപ്പികൾ!

text_fields
bookmark_border
കണ്ണുതള്ളി അജാനൂർ; ഒരു മാസത്തിനിടെ കൈമാറിയത് 7020 ബിയർ കുപ്പികൾ!
cancel
camera_alt

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച ബി​യ​ർ കു​പ്പി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ബീ​ർ കു​ടി​യ​ന്മാ​രു​ടെ എ​ണ്ണം ക​ണ്ട്​ ഞെ​ട്ടി അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്. ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് ഒ​രു​മാ​സ​ത്തി​നി​ടെ കൈ​മാ​റി​യ​ത് 7020 ബി​യ​ർ ബോ​ട്ടി​ലു​ക​ളാ​ണ്. അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡി​ൽ​നി​ന്നും ഇ​ത്ര​യു​മ​ധി​കം ബി​യ​ർ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച​ത്. ശേ​ഖ​രി​ച്ച ബി​യ​ർ ബോ​ട്ടി​ലു​ക​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി.

ഓ​രോ വീ​ടു​ക​ളി​ൽ​നി​ന്നും എ​ല്ലാ​മാ​സ​വും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം കു​പ്പി, തു​ണി​ത്ത​ര​ങ്ങ​ൾ, ബാ​ഗ്, ചെ​രി​പ്പ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വ്യ​ത്യ​സ്ത മാ​സ​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഈ ​നി​ല​യി​ൽ ശേ​ഖ​രി​ച്ച 7020 ബി​യ​ർ ബോ​ട്ടി​ലു​ക​ളാ​ണ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി. ​ശോ​ഭ അ​ഭ്യ​ർ​ഥി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beer bottles
News Summary - Delivered 7020 beer bottles in a month!
Next Story