ബൈക്ക് യാത്രികന്റെ മരണം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാട് മേൽപാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണതിനെ തുടർന്ന് ബസ് കയറി യുവാവ് മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ കേസ്.
കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് കുന്നുമ്മൽ രാംനഗർ റോഡിലെ കമ്പ്യൂട്ടർ കെയറിലെ സോഫ്റ്റ് വെയർ എൻജിനീയർ ബേഡകം തെക്കേക്കരയിലെ ബാലകൃഷ്ണന്റെ മകൻ ശ്രീനിഷ് (36) മരിച്ച സംഭവത്തിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ശ്രീനിഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ഇതുവഴി വന്ന മാധവി എന്ന ടൂറിസ്റ്റ് ബസ് കയറി ആശുപത്രി കൊണ്ടുപോകും വഴി മരിച്ചതായാണ് കേസ്.
അപകടമുണ്ടാക്കിയത് കെ.എസ്.ആർ.ടി.സി ബസാണെന്നാണ് എഫ്.ഐ.ആർ. മൃതദേഹം ജില്ല ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

