തോക്കുകെണിയിൽനിന്ന് വെടിപൊട്ടി മരണം: തോക്ക് കണ്ടെത്തി
text_fieldsപുഴയിൽനിന്ന് കണ്ടെത്തിയ തോക്ക്
കാഞ്ഞങ്ങാട്: സി.പി.ഐ നേതാവ് വെടിയേറ്റു മരിച്ച കേസിൽ തോക്ക് പുഴയിൽനിന്ന് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കരിച്ചേരി പുഴയിൽ കണ്ടെത്തുകയായിരുന്നു. പ്രതി പനയാൽ കരിച്ചേരിയിലെ ശ്രീഹരി (28) ബേക്കൽ പൊലീസിൽ കീഴടങ്ങിയിരുന്നു.
തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതാണ്. കരിച്ചേരിയിലെ കൃഷിയിടത്തിൽവെച്ചാണ് മാധവൻ നമ്പ്യാർക്കു വെടിയേറ്റത്. ചക്ക പറിക്കാൻ കൃഷിയിടത്തിലെത്തിയപ്പോൾ പന്നിയെ പിടിക്കാനായി ശ്രീഹരി ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ തട്ടി വെടി പൊട്ടുകയും വലതുകാൽമുട്ടിന് വെടിയേൽക്കുകയുമായിരുന്നു.

