Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കച്ചവടം കൂട്ടാൻ ജ്യൂസിനൊപ്പം കൂൾ ലഹരി; ഒരാൾ പിടിയിൽ

text_fields
bookmark_border
drinks
cancel
camera_alt

representational image

കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന. കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ്‌ കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ് കടപ്പുറത്തെ അബ്‌ദുൽ സത്താറാണ് (48) അറസ്റ്റിലായത്. കടയിൽ ജ്യൂസ്‌ കുടിക്കാനായി ദൂരസ്ഥലങ്ങളിൽനിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽനിന്ന് നിരോധിത പാൻ ഉൽപന്നമായ 'കൂൾ' കണ്ടെത്തി. പൊലീസ് കേസെടുത്തു. കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭക്കു റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cool drink with juice for increase business-One arrested
Next Story