Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകാർ യാത്രക്കാർ തമ്മിൽ...

കാർ യാത്രക്കാർ തമ്മിൽ സംഘർഷം; എട്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
kerala police
cancel

കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു​പ​റ​ഞ്ഞു യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കു​രു​മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​താ​യും പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് അ​തി​ഞ്ഞാ​ലി​ലാ​ണ് സം​ഭ​വം.

മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മാ​ണി​ക്കോ​ത്ത് ശ​ബ​രി​നി​ല​യ​ത്തി​ലെ അ​ർ​ജു​ൻ അ​ര​വി​ന്ദ​നും നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കും നേ​രെ​യാ​ണ് അ​ക്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഒ​ന്നാം​പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റു പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ക​ല്ലു​കൊ​ണ്ടി​ടി​പ്പി​ക്കു​ക​യും കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്യി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കാ​റി​ന് കേ​ടു​പാ​ട് വ​രു​ത്തി മൂ​ന്ന് ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മു​ണ്ടാ​ക്കിയെന്നും പറയുന്നു.

ഇ​തേ​സം​ഭ​വ​ത്തി​ൽ കാ​റി​ന് സൈ​ഡ് ന​ൽ​കാ​ത്ത​തി​നാ​ൽ ഹോ​ൺ അ​ടി​ച്ചു സൈ​ഡ് ചോ​ദി​ച്ച വി​രോ​ധ​ത്തി​ന് അ​ക്ര​മി​ച്ചു എ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ മ​റ്റൊ​രു കേ​സു​മുണ്ട്.

മാ​ണി​ക്കോ​ത്ത് ദ​യാ മ​ൻ​സി​ലി​ലെ റ​മീ​സു​ദ്ദീ​ൻ അ​ഹ​മ്മ​ദി​െ​ന്റ പ​രാ​തി​യി​ലാ​ണ് കേ​സ്. മ​ര​ക്ക​ഷ്ണം കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​റി​നെ മ​റ്റൊ​രു കാ​ർ കൊ​ണ്ട് പ്ര​തി ഇ​ടി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. 2000 രൂ​പ​യു​ടെ ന​ഷ്ട​മു​​ണ്ടെന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictcasecar passengers
News Summary - Conflict between car passengers-Case against eight people
Next Story