റെയിൽ പാളത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബ്
text_fieldsകോട്ടിക്കുളത്ത് റെയിൽപാളത്തിൽ കണ്ട സ്ലാബ്
കാഞ്ഞങ്ങാട്: റെയിൽ പാളത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് വെച്ചനിലയിൽ കണ്ടെത്തി. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് തെക്കുഭാഗത്തുള്ള ട്രാക്കിലാണ് സ്ലാബ് വെച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി 8.25നാണ് സംഭവം. ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണമാരംഭിച്ചു. റെയിൽവേ പൊലീസും ബേക്കൽ പൊലീസും സ്ഥലത്തെത്തി.
ഇതുവഴി പോയവരാണ് സംഭവം കണ്ട് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ആർ.പി.എഫ് ഉൾപ്പെടെ സ്ഥലത്തെത്തുകയായിരുന്നു. ട്രെയിൻ എത്തും മുമ്പ് സംഭവം കണ്ടത് ഭാഗ്യമായി. എന്നാൽ, അട്ടിമറിസാധ്യത പൊലീസ് തള്ളിക്കളയുന്നു. കാഞ്ഞങ്ങാട് ഭാഗത്ത് മാനസികവിഭ്രാന്തി പ്രകടിപ്പിച്ച് കാണാറുള്ള രോഗിയെ രാവിലെ ഈഭാഗത്ത് കണ്ടവരുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. അയാളാണോ ഇത് വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

