Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയിൽനിന്ന് 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി
text_fieldsbookmark_border
Representational Image
കാഞ്ഞങ്ങാട്: കൂടുതൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ആവിക്കര സ്വദേശിനിയിൽനിന്ന് 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. ജൂസൈന മൻസിലിലെ കുഞ്ഞായിസു (50) വിന്റെ പരാതിയിൽ ആവിക്കര എ.കെ.ജി ക്ലബിന് സമീപത്തെ നസീമക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെയുള്ള കാലാവധിയിൽ പണം നൽകിയാൽ ലാഭവിഹിതം നൽകാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.
Next Story

