യുത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
text_fieldsകാഞ്ഞങ്ങാട്: വാടക കെട്ടിടം അറ്റകുറ്റപ്പണി എടുപ്പിക്കുന്നതിനിടെ ഉടമസ്ഥനായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക കെട്ടിടത്തിെൻറ ഉടമസ്ഥനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാല്‍ ശാഹുലിനെയാണ് പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴുത്തിനും കണ്ണിനും ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റ ശാഹുലിനെ അജാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാഹുല്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

