മേൽക്കൂര തകര്‍ന്ന സ്കൂൾ കെട്ടിടം കലക്ടര്‍ സന്ദര്‍ശിച്ചു
text_fieldsകനത്ത കാറ്റിലും മഴയിലും തകർന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിക്കുന്നു
കാഞ്ഞങ്ങാട്: ശക്തമായ കാറ്റില്‍ കഴിഞ്ഞദിവസം മേൽക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെ കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. അറ്റകുറ്റപണികൾക്ക് അടിയന്തര നടപടികൾ മുനിസിപാലിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
കാലവർഷക്കെടുതി നേരിടുന്നതിന് കൃത്യമായി നിരീക്ഷിക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും കലക്ടർ റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൽ.പി, യു.പി വിഭാഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകൾക്കും ബുധനാഴ്ച അവധിയായിരിക്കുന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൗൺസിലർമാരായ എൻ. ഉണ്ണികൃഷ്ണൻ, ഗീത, തഹസിൽദാർ രമേശൻ പൊയിനാച്ചി സ്ക്കൂൾ ഹെഡ്മാസ്റ്റർ എം. ഗിരീശൻ വി.എച്ച്.എസ് പ്രിൻസിപ്പൽ അരുൺ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി എൻ.കെ. ഗിരീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി സമീപത്തെ മരത്തില്‍ പതിച്ചു. ആളപായങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞങ്ങാട് മുൻസിപാലിറ്റിയുടെ മേൽ നോട്ടത്തിൽ തകർന്ന മേൽക്കൂര നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

