ചീമേനി സഹ. ബാങ്കിൽ മുക്കുപണ്ട പണയത്തട്ടിപ്പ്
text_fieldsകാഞ്ഞങ്ങാട്: ചീമേനി സർവിസ് സഹകരണ ബാങ്കിൽ പത്ത് മുക്കുപണ്ട വളകൾ നൽകി നാലുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രണ്ടുപേർ വ്യത്യസ്ത സമയങ്ങളിലാണ് ചീമേനി സർവിസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയിൽ തട്ടിപ്പ് നടത്താനെത്തിയത്. ചീമേനി പെട്ടിക്കുണ്ടിലെ രാജേഷ്, എ.പി.കെ.അഷറഫ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. രാജേഷ് കഴിഞ്ഞ 29ന് 39.800 ഗ്രാം വരുന്ന അഞ്ച് വളകൾ സ്വർണമെന്ന് പറഞ്ഞ് ബാങ്കിൽ പണയപ്പെടുത്തി 19,9000 രൂപയാണ വായ്പയെടുത്തത്. അഷറഫ് കഴിഞ്ഞ മാസം 22ന് ഇതേ ബാങ്കിൽ 40.300 ഗ്രാം തൂക്കം വരുന്ന അഞ്ച് മുക്കുവളകൾ നൽകി 19,3000 രൂപ കൈക്കലാക്കുകയായിരുന്നു. ബാങ്ക് മാനേജർ ടി.വി. രഞ്ജിത്ത് കുമാറിന്റെ പരാതിയിൽ ചീമേനി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം മറ്റൊരു ബാങ്കിലും നടത്തിയിരുന്നു. ഈ കേസിൽ പ്രതികൾ അറസ്റ്റിലായിരുന്നു.

