Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightനഗരം ശുചീകരിക്കാൻ...

നഗരം ശുചീകരിക്കാൻ ചൂലെടുത്തിറങ്ങി, ചെയർപേഴ്സന​ും കൗൺസിലർമാരും

text_fields
bookmark_border
നഗരം ശുചീകരിക്കാൻ ചൂലെടുത്തിറങ്ങി, ചെയർപേഴ്സന​ും കൗൺസിലർമാരും
cancel
camera_alt

നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയുടെ നേതൃത്വത്തിൽ നഗരം ശുചീകരിക്കുന്നു

കാഞ്ഞങ്ങാട്: ഉത്രാടസന്ധ്യയിൽ കാഞ്ഞങ്ങാട് പട്ടണം കണ്ടുമടങ്ങിയവർ തിരുവോണപ്പുലരിയിൽ വീണ്ടുമെത്തിയപ്പോൾ കണ്ടത്​ മാലിന്യക്കൂനകൾ. ഒരാഴ്ചനീണ്ട കച്ചവടത്തിനിടെ പട്ടണത്തിൽ നിറഞ്ഞത് പ്ലാസ്​റ്റിക് ഉൾപ്പെടെ മാലിന്യമാണ്​.

ഉത്രാടദിനം വൈകുന്നേരത്തോടെ പൂക്കളുടെ അവശിഷ്​ടങ്ങളും നിറഞ്ഞു. അന്ന്​ രാത്രിതന്നെ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയും മറ്റ് ജനപ്രതിനിധികളും ചൂലെടുത്തിറങ്ങി. റോഡിലെയും അരികുകളിലെയും മുഴുവൻ മാലിന്യവും നീക്കംചെയ്തു. അർധരാത്രി തുടങ്ങിയ പണി മണിക്കൂറുകൾ നീണ്ടു. കോവിഡ് വ്യാധിയിൽ നഗരത്തിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പതിവിൽനിന്ന്​ വ്യത്യസ്തമായി പൂക്കച്ചവടവും മറ്റ് വഴിയൊരകച്ചവടവും നഗരത്തെ കൈയൊഴിയുകയായിരുന്നു.

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വഴിവാണിഭക്കാർ നഗരത്തെ കൈയൊഴിഞ്ഞെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങിൽ കച്ചവടമുണ്ടായിരുന്നു. ഉത്രാടത്തിരക്കിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ ഓണപ്പുലരിയിൽ ഉണ്ടാവരുതെന്ന ചെയർപേഴ്സ​െൻറ നിർദേശം ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു. പുതിയ കോട്ട മിനി സിവിൽ സ്​റ്റേഷൻ പരിസരം മുതൽ നോർത്ത് കോട്ടച്ചേരിവരെ ഒറ്റരാത്രികൊണ്ട് ശുചീകരിക്കാൻ സ്ഥിരംസമിതി അധ്യക്ഷന്മാരും കൗൺസിലർമാരും ചെയർപേഴ്സ​െൻറ കൂടെ ഉണ്ടായിരുന്നു. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും വാഹനത്തിരക്ക് ഒഴിവാക്കാൻ പാർക്കിങ്​ സൗകര്യങ്ങളുൾപ്പെടെ തയാറാക്കാൻ നഗരസഭയുമായി കൈകോർത്ത ഡിവൈ.എസ്.പി ഡോ. ബാലകൃഷ്ണൻ, സ്​റ്റേഷൻ ഹൗസ് ഓഫിസർ ഷൈൻ എന്നിവരും നഗരസഭക്ക് പിന്തുണ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clean city
News Summary - clean city project
Next Story