Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightബസ് ജീവനക്കാർ തമ്മിൽ...

ബസ് ജീവനക്കാർ തമ്മിൽ അടിയോടടി; എട്ടോളം പേർക്കെതിരെ കേസ്

text_fields
bookmark_border
ബസ് ജീവനക്കാർ തമ്മിൽ അടിയോടടി; എട്ടോളം പേർക്കെതിരെ കേസ്
cancel

കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ സ​മ​യ​ത്തെ​ച്ചൊ​ല്ലി അ​ടി​യോ​ട​ടി. ഒ​ടു​വി​ല്‍ എ​ട്ടോ​ളം പേ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പാ​ണ​ത്തൂ​ര്‍-​കാ​ഞ്ഞ​ങ്ങാ​ട് റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന കു​ട​ജാ​ദ്രി, അ​ല്‍മാ​സ് ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് മൂ​ന്നു​ത​വ​ണ​യാ​യി ഏ​റ്റു​മു​ട്ടി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് ബ​സ്​​സ്റ്റാ​ൻ​ഡി​ല്‍ സ​മ​യ​ത്തെ​ച്ചൊ​ല്ലി ഇ​രു​ബ​സി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ആ​ദ്യ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. ഇ​തി​നി​ട​യി​ല്‍ കു​ട​ജാ​ദ്രി ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ല്‍മാ​സി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. മ​റ്റ് ബ​സ്​ ജീ​വ​ന​ക്കാ​ര്‍ ഇ​രു​വി​ഭാ​ഗ​ത്തെ​യും അ​നു​ന​യി​പ്പി​ച്ച് അ​യ​ക്കു​ക​യും ചെ​യ്തു.

ത​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്ത കു​ട​ജാ​ദ്രി ബ​സ്​ ജീ​വ​ന​ക്കാ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ണ​ത്തൂ​ര്‍ ബ​സ്​ സ്റ്റാ​ൻ​ഡി​ല്‍വെ​ച്ച് അ​ല്‍മാ​സി​ലെ ജീ​വ​ന​ക്കാ​ര്‍ തി​രി​ച്ച് കൈ​യേ​റ്റം ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ് രാ​ജ​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ബ​സി​ല്‍ യാ​ത്രാ​ക്കാ​രു​ള്ള​തി​നാ​ല്‍ ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ച്ച് പ​റ​ഞ്ഞു​വി​ടു​ക​യും ചെ​യ്തു.

പാ​ണ​ത്തൂ​രി​ല്‍നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന അ​ല്‍മാ​സ് ബ​സി​നെ കു​ട​ജാ​ദ്രി ബ​സി​‍െൻറ ഉ​ട​മ​യു​ടെ നാ​ടാ​യ അ​ട്ടേ​ങ്ങാ​ന​ത്തു​വെ​ച്ച് ഒ​രു​സം​ഘം ആ​ളു​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക​യും ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് അ​ല്‍മാ​സ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ല്‍ കു​ട​ജാ​ദ്രി ബ​സ് ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്രി​യേ​ഷ്, ഹ​രി തു​ട​ങ്ങി എ​ട്ടോ​ളം പേ​ര്‍ക്കെ​തി​രെ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus workersclash
News Summary - clash between bus workers case against 8
Next Story