നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു
text_fieldsകൗൺസിലർ ഉണ്ണികൃഷ്ണന്റെ ശരീരത്തിൽ സൂര്യാതപമേറ്റ നിലയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ. ഉണ്ണികൃഷ്ണന് സൂര്യാതപമേറ്റു. ദേഹമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ സഞ്ചരിക്കവെയാണ് സൂര്യാതപമേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. നഗരസഭ 19ാം വാർഡ് കൗൺസിലർ എൻ. ഉണ്ണികൃഷ്ണന് പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കഴുത്തിന് താഴെയായി ദേഹത്ത് മുന്നിലും പിന്നിലും
പൊള്ളലേറ്റത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും പൊള്ളൽ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

