സജീവമായി ക്രിസ്മസ് വിപണി
text_fieldsകാഞ്ഞങ്ങാട്ടെ ക്രിസ്മസ് വിപണി
കാഞ്ഞങ്ങാട്: ക്രിസ്മസിനെ വരവേറ്റ് നക്ഷത്ര വിപണിയും തൊപ്പിയും സജീവമായി. നക്ഷത്രങ്ങൾ മുതൽ പുൽക്കൂടുവരെ വിപണികളിലെത്തിയിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്ക് പുറമെ ഇത്തവണ ഫൈബർ നക്ഷത്രങ്ങളും സജീവമാണ്.
നക്ഷത്രങ്ങൾക്കും പുൽക്കൂടുകൾക്കും മാറ്റുകൂട്ടാൻ വിവിധതരത്തിലുള്ള എൽ.ഇ.ഡി ബൽബുകളുമുണ്ട്. വലുപ്പവും നിരകളുടെ എണ്ണവും അനുസരിച്ചാണ് വില.
കാഞ്ഞങ്ങാട് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വിവിധ വർണത്തിലുള്ള ക്രിസ്മസ് നക്ഷത്രങ്ങൾ ആഴ്ചകൾക്ക് മുമ്പേ വിൽപനക്ക് തയാറാക്കിയിരുന്നു. ഓരോ വർഷം കഴിയുംതോറും രൂപയും ഭാവവും മാറിയാണ് നക്ഷത്രങ്ങളെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ക്രിസ്മസ് തൊപ്പികൾക്കും ആവശ്യക്കാരുണ്ട്. ക്രിസ്മസ് കേക്കിനായി ബേക്കറി കടകളിലും തിരക്കേറി. ലെഡ്കി തൊപ്പിയും എൽ.ഇ.ഡി തൊപ്പികളുമാണ് ഇത്തവണ ക്രിസ്മസിലെ താരം. മുടി മെഡഞ്ഞ രീതിയിലുള്ള ലഡ്കി തൊപ്പി പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്.
ക്രിസ്മസ് കരോൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ഇടവകയും കെ.സി.വൈ.എം മേഖല ഘടകവും സംയുക്തമായി കാഞ്ഞങ്ങാട് നഗരത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഹോസ്ദുർഗ് ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച കരോൾ നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. ചിറ്റാരിക്കാൽ അതിരുമാവ് പള്ളിവികാരി ഫാ. നിഖിൽ ആട്ടോക്കാരൻ സന്ദേശം നൽകി.
ഉണ്ണിമിശിഹ ഫൊറോന പള്ളി വികാരി ഫാ. ജോർജ് കളപ്പുര, കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി കത്തോലിക്കാ പള്ളിവികാരി ഫാ. ജോസ് അവന്നൂർ, ഫാ. ജോബിൻ പള്ളിക്കൽ, ഫാ. ജോയൽ മുകളേൽ, ഫാ. അമൽ തൈപ്പറമ്പിൽ, ഫൊറോന കോഓഡിനേറ്റർ വിക്ടർ കോടിമറ്റം, രാജ് സെബാൻ വടക്കേമറ്റം, ഷാജി കുമ്പളന്താനം, സി.എ. പീറ്റർ, സാജു വെള്ളേപ്പള്ളി, സിബി തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

