Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറുകൾ കൂട്ടിയിടിച്ചു; മദ്യലഹരിയിലായിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

text_fields
bookmark_border
accident
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു. മദ്യലഹരിയിൽ അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് 4.45ഓടെ ചുള്ളിക്കര പടിമരുതിലാണ് അപകടം.

ഒടയം ചാൽഭാഗത്തുനിന്ന് ഓടിച്ചുവന്ന മാരുതി കാർ പടിമരുത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ ഇടിച്ചശേഷം ചുള്ളിക്കര ഭാഗത്തുനിന്ന് വന്ന മാരുതി എക്കോ കാറിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജപുരം പൊലീസ്, മദ്യലഹരിയിൽ അപകടമുണ്ടാക്കിയ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. പനത്തടി സ്വദേശി ജിബിൻ ഡൊമിനിക്കാണ് (21) കസ്റ്റഡിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cars collide; drunk driver in custody
Next Story