Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊബൈൽ റീചാർജിങ്: സൂക്ഷിക്കണമെന്ന് പൊലീസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞനിരക്കില്‍ ലഭിക്കുന്നുവെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേക്ക് പ്രവേശിക്കുന്നു.
തുടര്‍ന്ന് റീചാര്‍ജിങ്ങിനായി യു.പി.ഐ പിന് നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകുന്നു. ഇത്തരം തട്ടിപ്പിനിരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണം.
Next Story

