കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് പണംവെച്ച് ശീട്ടുകളിച്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ തായന്നൂർ കാലിച്ചാനടുക്കത്ത് ആളൊഴിഞ്ഞ പറമ്പിൽ ശീട്ടുകളിയിലേർപ്പെട്ട എം. മുസ്തഫ (43), സി.ആർ. പ്രഭാകരൻ (56), എൻ.കെ. ശ്രീജിത്ത് (35), ശരത് (24), എം. ഹബീബ് (49), പി.ജെ. ആൻറണി (49) എന്നിവരാണ് പിടിയിലായത്.
17400 രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. അമ്പലത്തറ എസ്.ഐമാരായ രാജീവൻ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശീട്ടുകളി സംഘത്തെ പിടികൂടിയത്.