Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightതോക്കുചൂണ്ടി കാർ...

തോക്കുചൂണ്ടി കാർ തട്ടിയെടുത്ത കേസ്​: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
തോക്കുചൂണ്ടി കാർ തട്ടിയെടുത്ത കേസ്​: ഒരാൾകൂടി അറസ്​റ്റിൽ
cancel

കാഞ്ഞങ്ങാട്: ബാങ്ക് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്​റ്റിലായി. കഞ്ചാവുകേസ്​ പ്രതിയായ ഹോസ്ദുർഗ് കടപ്പുറം പുതിയ വളപ്പിലെ പ്രജീഷിനെയാണ് (27) ഹോസ്ദുർഗ് എസ്.ഐ പി. വിജേഷും സംഘവും അറസ്​റ്റ്​ ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്​ ചെയ്തു.

പടന്നക്കാട് വാടക ക്വാട്ടേഴ്​സിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥൻ വിനീഷി​െൻറ സുഹൃത്ത് റഷീദി​െൻറ കാറാണ് കഴിഞ്ഞ മാസം അഞ്ചംഗ സംഘം കവർന്നത്. പുലർച്ച ശബ്​ദം കേട്ട് ഉണർന്ന വിനീഷിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നുകളഞ്ഞത്. ഈ കേസിൽ പടന്നക്കാട് സ്വദേശി മിർഷാനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്​റ്റ്​​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcar stolenthreaten by showing gun
News Summary - car stolen by threatening by showing gun; one more arrest
Next Story