Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമോഷ്ടാവിന്റെ തേരോട്ടം;...

മോഷ്ടാവിന്റെ തേരോട്ടം; ഉറക്കം നഷ്ടപ്പെട്ട് നാട്

text_fields
bookmark_border
robbery
cancel

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മോ​ഷ്ടാ​വ് ന​ട​ത്തി​വ​രു​ന്ന തേ​രോ​ട്ട​ത്തി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് നാ​ട്. പ​ള്ളി​ക്ക​ര​യി​ലും പൂ​ച്ച​ക്കാ​ടും ക​ല്ലി​ങ്കാ​ലി​ലു​മാ​ണ് ക​വ​ർ​ച്ച പ​ര​മ്പ​ര. പൂ​ച്ച​ക്കാ​ട് പ​രി​സ​ര​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലാ​യി​രു​ന്നു ആ​ദ്യം മോ​ഷ​ണ​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ ക​ല്ലി​ങ്കാ​ലി​ലെ എ​ട്ടോ​ളം വീ​ടു​ക​ളി​ലും ക​ള്ള​ൻ ക​യ​റി.

പൂ​ച്ച​ക്കാ​ട്ടെ മൂ​ന്നു വീ​ടു​ക​ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​ന് വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും കി​ട്ടി​യി​ല്ല. ര​ണ്ട് വീ​ടു​ക​ളി​ൽ​നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യി. സി.​സി.​ടി.​വി കാമ​റ​യി​ൽ പ്ര​തി കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ടി​നെ വി​റ​പ്പി​ച്ച ക​ള്ള​നെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

പൂ​ച്ച​ക്കാ​ട് ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഷ​ബീ​ർ, പ​ള്ളി​ക്ക​ര​ക്കും പൂ​ച്ച​ക്കാ​ടി​നുമി​ട​യി​ലു​ള്ള ര​ണ്ട് വീ​ടു​ക​ളി​ലും ക​വ​ർ​ച്ച​ക്കെ​ത്തി​യ​ത് ഷ​ർ​ട്ട് ധ​രി​ക്കാ​തെ മു​ഖം മ​റ​ച്ചാ​ണെ​ന്ന് സി.​സി.​ടി.​വി കാ​മ​റ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ വീ​ടു​ക​ളി​ലും വാ​തി​ൽ കു​ത്തിത്തുറ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രി​ല്ല് മു​റി​ക്കു​ക​യും ചെ​യ്തു. മോ​ഷ്ടാ​വ് വീ​ട്ടി​ലേ​ക്ക് മ​തി​ൽ ചാ​ടി​ക​ട​ക്കു​ന്ന​തും കു​റെ​നേ​രം മ​തി​ലി​നു മു​ക​ളി​ലി​രി​ക്കു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യത്തി​ലു​ണ്ട്.

എ​ല്ലാ ക​വ​ർ​ച്ച​ക​ൾ​ക്കു പി​ന്നി​ലും ഒ​രു യു​വാ​വ് ത​ന്നെ​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ലും സ്ത്രീ​ക​ൾ മാ​ത്ര​മു​ള​ള വീ​ടു​ക​ളി​ലും ക​യ​റി​യ മോ​ഷ്ടാ​വ് പു​രു​ഷ​ന്മാ​രു​ള്ള വീ​ടു​ക​ളെ​യും വെ​റു​തെ വി​ട്ടി​ല്ല. കി​ട​പ്പു​മു​റി​യി​ൽ ക​യ​റി അ​ല​മാ​ര​ക​ള​ട​ക്കം കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ടു.

കാ​ര്യ​മാ​യൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം. എ​ല്ലാ​വ​രും രാ​ത്രി​കാ​ല​ത്ത് ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftburglaryhome
News Summary - Burglary is a common problem in every home
Next Story