Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightബിന്ദുവിന് വേണം...

ബിന്ദുവിന് വേണം നാടിന്റെ കൈത്താങ്ങ്

text_fields
bookmark_border
financial help
cancel
camera_alt

representational image

കാ​ഞ്ഞ​ങ്ങാ​ട്: ബി​ന്ദു​വി​ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ നാ​ടി​ന്റെ കൈ​ത്താ​ങ്ങ് വേ​ണം. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ താ​ലോ​ല​പ്പൊ​യി​ലി​ലെ ഷി​ബു എ​ന്ന ഷാ​ജി​യു​ടെ ഭാ​ര്യ ബി​ന്ദു​വാ​ണ് മ​സ്​​തി​ഷ്​​ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ കി​ട​പ്പി​ൽ ക​ഴി​യു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞി​രു​ന്നു.

24ന് ​വീ​ണ്ടും മിം​സി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇ​തുവ​രെ​യു​ള്ള ചെ​ല​വു​ക​ൾ സ്വ​യം വ​ഹി​ച്ചാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ഇ​നി​യൊ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ന​ട​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​തെ കു​ടും​ബം പ്ര​യാ​സ​ത്തി​ലാ​ണ്. ഷാ​ജി ബൈ​ക്കി​ൽ മീ​ൻ വി​റ്റ് അ​തി​ജീ​വ​നം ന​ട​ത്തു​ന്ന വ്യ​ക്തി​യാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ നി​ത്യ കൃ​ത്യ​ങ്ങ​ൾ പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത ഭാ​ര്യ​യു​ടെ അ​വ​സ്ഥ കാ​ര​ണം മീ​ൻ വി​ൽ​ക്കാ​ൻ പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഷാ​ജി​ക്കു​ള്ള​ത്.

ഈ ​ദ​യ​നീ​യ അ​വ​സ്ഥ​യി​ൽ ബി​ന്ദു​വി​ന്റെ ചി​കി​ത്സ​ക്കു​ള്ള ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ക​നി​വ് ഭീ​മ​ന​ടി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബി​ന്ദു​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ സു​മ​ന​സു​ക​ൾ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​നി​വി​ന്റെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ത്. ഭീ​മ​ന​ടി ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്. ന​മ്പ​ർ : 10790100170756 ഐ.​എ​സ്.​എ​ഫ് കോ​ഡ്: FDRL0001079.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpbinduFinancial Support
News Summary - Bindu needs financial support
Next Story