അമ്മയിറങ്ങിയപ്പോൾ കുട്ടിയുമായി ഓട്ടോ ഓടി; നഗരത്തിൽ പരിഭ്രാന്തി
text_fieldsപ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: അമ്മക്കൊപ്പം യാത്രചെയ്ത കുട്ടി ഓട്ടോയിൽനിന്ന് ഇറങ്ങാത്തത് നഗരത്തിൽ പരിഭ്രാന്തിപരത്തി. കഴിഞ്ഞദിവസം വൈകീട്ട് കാഞ്ഞങ്ങാട് ടൗണിൽനിന്ന് ഓട്ടോയിൽ കയറിയതാണ് അമ്മയും മകനും. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം നോർത്ത് കോട്ടച്ചേരി ഭാഗത്തുള്ള വീടിന്റെ ഇടവഴിയിൽ മാതാവ് ഇറങ്ങിയെങ്കിലും എട്ടു വയസ്സുള്ള കുട്ടി ഇറങ്ങിയില്ല. ഇക്കാര്യം അമ്മയും ഓട്ടോ ഡ്രൈവറും ശ്രദ്ധിച്ചില്ല.
ഓട്ടോ കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോളാണ് പിന്നിലിരിക്കുന്ന കുട്ടിയെ ഓട്ടോ ഡ്രൈവർ ശ്രദ്ധിച്ചത്. ഇതോടെ ഡ്രൈവർ ഓട്ടോ തിരിച്ച് അമ്മയെ ഇറക്കിയ സ്ഥലത്തെത്തി. എന്നാൽ, അമ്മയാവട്ടെ മകനെ കാണാതെ പരിഭ്രമിച്ച് മറ്റൊരു ഓട്ടോയിൽ ബസ് സ്റ്റാൻഡിനടുത്തെത്തി വിവരം ട്രാഫിക് എസ്.ഐ മധുവിനോട് പറയുകയും ചെയ്തു. ഓട്ടോ ഡ്രൈവറുടെ അടയാളം പറഞ്ഞതോടെ മറ്റ് ഡ്രൈവർമാർ ഓട്ടോഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. അമ്മയെ ഇറക്കിയ വീടിനടുത്തുള്ള സ്ഥലത്ത് കുട്ടിയുമായുണ്ടെന്ന് ഡ്രൈവർ പറഞ്ഞതോടെയാണ് ആശങ്കകൾക്ക് അവസാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

