Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; 33 പേർക്കെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
crime news
cancel

കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് സോഡാ കുപ്പി കൊണ്ട് എറിഞ്ഞ് കാറിന്റെ ഗ്ലാസ് തകർത്തു. യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമമെന്നുമുള്ള പരാതിയിൽ 33 പേർക്കെതിരെ വധശ്രമത്തിന് കേസ്. ബല്ലാകടപ്പുറം കുച്ചാനത്ത് കെ.എച്ച്. മുഹമ്മദ് താഹിറിന്റെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പൂച്ചക്കാട് സ്വദേശികളായ ബാസിത്, അബ്ദുറഹ്മാൻ, മനാസിർ, ഷമ്മാസ്, ഷംലഹാൻ, അജ്മൽ, സഫ് വാൻ, ഖലീൽ, ഷഹനാസ്, ഷാക്കിർ, താജുദ്ദീൻ, മുംബി, നിഹാൽ മറ്റ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്.

ശനിയാഴ്ച രാത്രി 10.30ഓടെ പൂച്ചക്കാട് കാർ തടഞ്ഞ് സോഡാ കുപ്പി കൊണ്ട് കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും ഡ്രൈവിങ് സീറ്റിൽനിന്ന് പരാതിക്കാരനെ വലിച്ചിറക്കി ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയും തടഞ്ഞതിൽ കൈക്ക് പരിക്കേറ്റെന്നുമാണ് പരാതി. കാർ തകർത്തതിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നും പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bekal Police Register Attempt to Murder Case Against 33 After Car Smashed and Driver Attacked in Poochakkad
Next Story