ട്രെയിനിൽ പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ
text_fieldsകവർച്ച കേസിലെ പ്രതിയുമായി റെയിൽവേ പൊലീസ്
കാഞ്ഞങ്ങാട്: ട്രെയിനിൽ യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. പ്രതിയിൽനിന്നും എട്ട് മൊബൈൽ ഫോണുകൾ റെയിൽവെ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ആഗസ്റ്റ് 28 ന് ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസിൽ ഗോവയിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത ട്രെയിൻ യാത്രക്കാരന്റെ 30,000 രൂപയും സുഹൃത്തിന്റെ 10,000 രൂപയും മൊബൈൽ ഫോണുകളും കവർന്ന പ്രതിയാണ് പിടിയിലായത്. കാസർകോട് പന്നിപ്പാറ മുട്ടത്തൊടിയിൽ താമസിക്കുന്ന കെ. കെ. അബ്ദുല്ലയാണ് (63) പിടിയിലായത്.
കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. രാജീവൻ, സബ് ഇൻസ്പെക്ടർ സി.എസ്. സനിൽകുമാർ, അസി. സബ് ഇൻസ്പെക്ടർ ഗംഗാധരൻ, സിവിൽ പൊലീസ് ഓഫിസർ പി. സുശാന്ത്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സി.പി.ഡി.എസ് സ്ക്വാഡ് അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. ശ്രീകാന്ത്, അബ്ദുൽ സത്താർ, കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പോസ്റ്റിലെ ടി.വി. രാജേഷ് എന്നിവർ ചേർന്ന് എട്ട് മൊബൈൽ ഫോണുകളുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

