വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടി; പ്രതി അറസ്റ്റിൽ
text_fieldsമുനീർ
കാഞ്ഞങ്ങാട്: ഇരുനില വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് ലോഡ്ജിൽനിന്ന് പിടികൂടി. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ബാരമുക്കുന്നോത്തെ മുനീറിനെയാണ് (31) അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തുള്ള ലോഡ്ജിൽനിന്ന് മേൽപറമ്പ പൊലീസാണ് പിടികൂടിയത്. സഹോദരൻ സമീറിനെ മംഗലാപുരം ലോഡ്ജിൽനിന്ന് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 26നായിരുന്നു പ്രതികളുടെ വീട്ടിലെ മുകൾ നിലയിലെ കിടപ്പു മുറിയിൽനിന്ന് പൊലീസ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

