യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം
text_fieldsകാഞ്ഞങ്ങാട്: യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊന്നക്കാട് തങ്കയം കറുകയിൽ ഷാജിയുടെ ഭാര്യ ബിന്ദു ഷാജിക്ക് (41) നേരെയാണ് വധശ്രമമുണ്ടായത്.
സംഭവത്തിൽ പ്രശാന്ത് എന്ന ദീപുവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. തിങ്കളാഴ്ച വൈകീട്ട് കൊന്നക്കാടാണ് സംഭവം. രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ പെട്രോളും തീപ്പെട്ടിയും കരുതി യുവതിയുടെ അടുക്കലെത്തുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്നുപറഞ്ഞ് പോക്കറ്റിൽനിന്ന് തീപ്പെട്ടി എടുത്ത് ഉരച്ച് കത്തിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവതി പ്രതിക്ക് കൊടുത്ത പണം തിരികെ ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ചതാണ് വധശ്രമത്തിന് കാരണമെന്ന് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

