ചിത്താരി പാലത്തിൽ അപകട ഗർത്തം
text_fieldsചിത്താരി പാലത്തിൽ രൂപപ്പെട്ട ഗർത്തം
കാഞ്ഞങ്ങാട്: സംസ്ഥാനപാത കെ.എസ്.ടി.പി റോഡിൽ ചിത്താരി പുഴക്ക് കുറുകെയുള്ള പാലത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. പുഴക്ക് കുറുകെയുള്ള രണ്ടു പാലങ്ങളിൽ കിഴക്കുഭാഗത്തെ പാലത്തിന്റെ മധ്യത്തിലായാണ് ഗർത്തം രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പുഴയിൽ വീഴാൻ പാകത്തിലാണ് കുഴിയുള്ളത്. പടിഞ്ഞാറുഭാഗം കാസർകോട്ടേക്ക് പോകുന്ന പാലം പുതിയതാണ്.
നാട്ടുകാർ ഉടൻ മുന്നറിയിപ്പ് നടപടി സ്വീകരിച്ചതിനാൽ വലിയ അപകടം ഒഴിവായി. പുഴ കാണുന്ന വിധത്തിലാണ് ഗർത്തമുള്ളത്. വലിയ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. വൈകീട്ടോടെ പൊലീസെത്തി പാലം അടച്ചു. പടിഞ്ഞാറുഭാഗത്തെ പാലത്തിലൂടെയാണ് ഇരുഭാഗങ്ങളിലെയും വാഹനങ്ങൾ കടന്നുപോകുന്നത്.

