വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ച സ്കൂട്ടർ ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; വിഡിയോ വൈറൽ
text_fieldsകാഞ്ഞങ്ങാട്: വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ച സ്കൂട്ടർ ഓടിച്ചയാൾ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. യുവാവിന്റെ അബദ്ധവും അപകടം നിറഞ്ഞതുമായ സ്കൂട്ടർ ഓട്ടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ മാസം മൂന്നിന് ദേശീയപാതയിൽ പൊയിനാച്ചിയിലാണ് യുവാവ് അപകടത്തിൽപെട്ടത്. ബസിനടിയിൽ പെട്ടു പെട്ടില്ല എന്ന അവസ്ഥയിലാണ് സ്കൂട്ടർ തട്ടിത്തെറിച്ചു വീഴുന്നത്.
പോക്കറ്റ് റോഡിൽ നിന്ന് കടന്നുവന്ന യുവാവ് കുറുകെ പോകുന്ന വാഹനങ്ങളെ വെട്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കാസർകോട് നിന്നുള്ള സ്വകാര്യ ബസിന്റെ മുന്നിലേക്കെത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസിൽ തട്ടിയ സ്കൂട്ടർ ബസിനു മുന്നിലേക്ക് തന്നെ തെറിച്ചുവീണു. യുവാവ് ബസിനടിയിൽ പെടാതെ ഒരു വശത്തേക്കാണ് തെറിച്ചുവീണത്.

