Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമാലിന്യം...

മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി അഭിനവ്

text_fields
bookmark_border
abinavu
cancel
camera_alt

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​മാ​യി അ​ഭി​ന​വ്

Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: മാ​ലി​ന്യം റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സ്റ്റു​ഡ​ന്റ്സ് പൊ​ലീ​സ് കാ​ഡ​റ്റ് കെ.​വി. അ​ഭി​ന​വ്. കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ന​വ് ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ണ് രം​ഗ​ത്തു​വ​ന്ന​ത്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ പ​തി​വാ​യ കോ​ട്ട​ച്ചേ​രി-​കി​ഴ​ക്കും​ക​ര വെ​ള്ളാ​യി പാ​ലം റോ​ഡും പ​രി​സ​ര​വും എ​പ്പോ​ഴും ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​തി​നെ​തി​രെ പ​ല​പ്പോ​ഴും മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി രം​ഗ​ത്തു വ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. റോ​ഡി​നി​രു​വ​ശ​വും ഒ​ഴി​ഞ്ഞ സ്ഥ​ല​വും മ​ര​ങ്ങ​ൾ നി​റ​ഞ്ഞ് കാ​ടു പി​ടി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ലു​മാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ ഈ ​മേ​ഖ​ല തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മ​ദ്യ​പാ​നി​ക​ളും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ത​മ്പ​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യി​രു​ന്നു. കോ​ട്ട​ച്ചേ​രി​യി​ലെ സോ​മ​ൻ-​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഭി​ന​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naturewaste
News Summary - Abhinav warns those who throw garbage
Next Story