വോട്ടു ചെയ്യാൻ അഭ്യർഥിച്ച് വെള്ളവയറൻ കടൽപരുന്തെത്തി
text_fieldsവെള്ള വയറൻ കടൽപരുന്ത് തെരഞ്ഞെടുപ്പ് പ്രചാരണ
പരിപാടിയിൽ
കാഞ്ഞങ്ങാട്: കന്നിവോട്ടർമാർക്കും പൊതുജനങ്ങൾക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഇലക്ഷൻ കമീഷന്റെ വ്യത്യസ്ത പരിപാടി.
സ്വീപ് ഇലക്ഷൻ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയുടെ ഔദ്യോഗിക പക്ഷിയായ വെള്ളവയറൻ കടൽപരുന്തിന്റെ വേഷവും. ധീരം വനിതാ കരാട്ടേ ടീം എന്നിവർ ചേർന്ന് കാഞ്ഞങ്ങാട് നടത്തിയ പ്രചാരണ പരിപാടി ശ്രദ്ധേയമായി. ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മൂന്നു ദിവസങ്ങളിലായി പ്രചാരണ പരിപാടി നടക്കും. കാഞ്ഞങ്ങാട് നടന്ന പരിപാടി ജില്ല നോഡൽ ഓഫിസർ ടി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അസി. നോഡൽ ഓഫിസർ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഇ. ശോഭന, സൂര്യ ജാനകി, എ.ബി. ബീന, പി.വി. അശ്വതി, എം. ഉഷ, പി. രാജലക്ഷ്മി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സി. മനു സ്വാഗതം പറഞ്ഞു.

