Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബളാലിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു ഇവിടെ ആദ്യമായാണ് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ
text_fieldsbookmark_border
കാട്ടാനക്കൂട്ടം നശിപ്പിച്ച
സതീശന്റെ കൃഷി
കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്തിൽ മാലോം വലിയപുഞ്ചയിൽ കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചു. കൊന്നക്കാട് സ്വദേശി അത്തിക്കൽ സതീശന്റെ കൃഷിസ്ഥലത്താണ് കാട്ടാനകൂട്ടം ഇറങ്ങിയത്. സതീശൻ ഗൾഫിലാണ്. കൃഷിസ്ഥലത്ത് ഞായറാഴ്ച വൈകീട്ട് ജോലിക്കാരെത്തിയപ്പോഴാണ് കൃഷികൾ നശിപ്പിച്ചതായി കണ്ടത്. തെങ്ങുകളും വാഴകളും നശിപ്പിച്ചു. സ്ഥലത്ത് ആനപ്പിണ്ടം കണ്ടതാണ് കൃഷി നശിപ്പിച്ചത് ആനകളെന്ന് തിരിച്ചറിയാൻ സഹായിച്ചത്. വനപ്രദേശമാണ് ഈ ഭാഗത്തെങ്കിലും ഇവിടെ ആദ്യമായാണ് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.
Next Story

