യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നു
text_fieldsകാഞ്ഞങ്ങാട് : കച്ചവട സ്ഥാപനം നടത്തുന്ന യുവതിയുടെ കഴുത്തിൽനിന്നും സ്കൂട്ടറിലെത്തിയ ആൾ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. പൊയിനാച്ചിയിൽക്കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. പറമ്പയിലെ ആർ. നിഷ(44) യുടെ ഒരു പവൻ മാലയാണ് കവർന്നത്. ശ്രീ ശാസ്ത സ്റ്റേഷനറി കട നടത്തുന്ന നിഷയുടെ ആഭരണം വെളുത്ത സ്കൂട്ടറിൽ വന്ന ആൾ കടയിൽ കയറി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒരു പവൻ തൂക്കം വരുന്ന ലോക്കറ്റുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ബണ്ടിച്ചാൽ ഭാഗത്തേക്കാണ് മോഷ്ടാവ് വാഹനം ഓടിച്ച് പോയത്. മേൽപറമ്പ പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പ് ചട്ടഞ്ചാൽ ഭാഗത്തും വഴിയാത്രക്കാരിയുടെ ആഭരണം സ്കൂട്ടറിലെത്തിയ ആൾ കവർന്നിരുന്നു.

