യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കും ഭാര്യാമാതാവിനെതിരെയും കേസ്
text_fieldsകാഞ്ഞങ്ങാട്: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കും മാതാവിനുമെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കരിവേടകത്തെ ജിയോ കുര്യനെന്ന യുവാവ് കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരിവേടകത്തുവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവാവിന്റെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിൽ ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാര്യ അമല (28), ഭാര്യാമാതാവ് ശാലിനി (52) എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും വെള്ളരിക്കുണ്ട് ആനമഞ്ചൾ സ്വദേശികളാണ്. മകന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കുര്യൻ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച പരാതിയിൽ കേസെടുക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
നിരന്തര ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്നാണ് പരാതി. വാഹനാപകടത്തിൽ മരിച്ച ഐ.എൻ.എൽ പ്രവർത്തകന്റെ വീട് മന്ത്രി സന്ദർശിച്ചു

