72 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
text_fieldsമദ്യവുമായി പിടിയിലായ പ്രതി ഉദ്യോഗസ്ഥർക്കൊപ്പം
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ 72 ലിറ്റർ വിദേശമദ്യവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ടു വരുകയായിരുന്ന മദ്യമാണ് പിടികൂടിയത്. അജാനൂർ കടപ്പുറം സ്വദേശി പി. നിതിൻ (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. റിനോഷും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ മാരുതി ആൾട്ടോ കാറിൽ 156 കുപ്പികളിലായി 72 ലിറ്റർ കർണാടക മദ്യം പിടികൂടുകയായിരുന്നു.
24500 രൂപയും കസ്റ്റഡിലെടുത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റിവ് ഓഫിസറായ വി. സജീവ്, കെ. സാബു സിവിൽ എക്സൈസ് ഓഫിസർമാരായ കെ. രാമ, കെ. ദിനൂപ്, എം. ശ്യാംജിത്ത്, സബിത്ത് ലാൽ, കെ.ഇ. സത്യൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

