Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightവിരമിക്കൽ വേളയിൽ...

വിരമിക്കൽ വേളയിൽ വീൽചെയർ നൽകി വിമല ടീച്ചർ

text_fields
bookmark_border
വിരമിക്കൽ വേളയിൽ വീൽചെയർ നൽകി വിമല ടീച്ചർ
cancel
camera_alt

വി​മ​ല ടീ​ച്ച​ർ ക​നി​വ് പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ന​ൽ​കു​ന്ന വീ​ൽ​ചെ​യ​ർ ടി.​വി. ഗോ​വി​ന്ദ​ന് കൈമാറുന്നു

Listen to this Article

ചെറുവത്തൂർ: വിരമിക്കൽ വേളയിൽ കുട്ടികൾക്ക് സ്നേഹവിരുന്നൊരുക്കി വിമല ടീച്ചർ. മാത്രമല്ല, കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയായ ടീച്ചർ കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക് വീൽചെയർ സമ്മാനിച്ച് സാന്ത്വന പ്രവർത്തനങ്ങളിലും കൈകോർത്തു.

'ഓരോ ആഘോഷ വേളയിലും ഒരു കൈത്താങ്ങ്' കനിവിനും എന്ന സന്ദേശമുൾക്കൊണ്ട് വിമല ടീച്ചർ നൽകിയ വീൽചെയർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.വി. ഗോവിന്ദൻ ഏറ്റുവാങ്ങി. പി.പി. സുകുമാരൻ, ക്ലസ്റ്റർ കൺവീനർ മധുകുമാർ, വാർഡ് മെംബർമാരായ പി.വി. ചന്ദ്രൻ, കെ.വി. വിജയൻ, കനിവ് പഞ്ചായത്ത് സെക്രട്ടറി എം.കെ. വിജയകുമാർ, പി.ടി. മോഹനൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retirementwheelchair
News Summary - Vimala teacher gives wheelchair during retirement
Next Story