ഈ വിജയം കരിവെള്ളൂരിന്‍റെ വിജു കൃഷ്ണനും കൂടിയാണ്
text_fieldsവിജു കൃഷ്ണൻ
ചെറുവത്തൂർ: കർഷകർക്കെതിരെ അടിച്ചേൽപിച്ച കരിനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ ശ്രദ്ധേയനാകുന്നത് കരിവെള്ളൂരിെൻറ വിജു കൃഷ്ണൻ കൂടിയാണ്. സമരം തുടങ്ങിയതു മുതൽ ന്യൂഡൽഹിയിൽ നേതൃനിരയിൽ നിന്ന് നയിക്കാൻ ഇദ്ദേഹമുണ്ട്. 2012 മാർച്ച് 12 ന് നാസിക്കിൽ നിന്ന് മുംബൈ വരെ നടന്ന കർഷകരുടെ ലോങ് മാർച്ച് സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചതും വിജുവായിരുന്നു.
എസ്.എഫ്.ഐയിലൂടെയായിരുന്നു വിജു കൃഷ്ണൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ വിദ്യാർഥി യൂനിയൻ പ്രസിഡൻറായി. ഗവേഷണ ബിരുദം നേടിയതിനുശേഷം ബംഗളൂരുവിലെ സെൻറ് ജോസഫ്‌സ് കോളജിൽ അധ്യാപകനും വകുപ്പ് മേധാവിയുമായി.തുടർന്ന് ജോലി ഉപേക്ഷിച്ച് മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. അഖിലേന്ത്യ കിസാൻ സഭ, സി.പി.എം എന്നിവയുടെ കേന്ദ്ര കമ്മിറ്റിയംഗമാണ്. കണ്ണൂർ കരിവെള്ളൂരിൽ പി. കൃഷ്ണെൻറയും ശ്യാമളയുടെയും മകനാണ്.