സ്കൂളുകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കി
text_fieldsചെറുവത്തൂർ: കോവിഡിനുശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ശക്തമാക്കി കാസർേകാട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ്. പൊതുജനങ്ങളുടെ പരാതിയിൽ ആർ.ടി.ഒ ജയ്സെൻറ നിർദേശപ്രകാരം വിവിധ വിദ്യാലയങ്ങളിലായി പരിശോധന ആരംഭിച്ചു.
കാടങ്കോട് ഗവ. വിദ്യാലയ പരിസരത്തുനടന്ന പരിശോധനക്കിടെ നിർത്താതെപോയ വിദ്യാർഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് പിഴയീടാക്കി. സ്കൂളിലെത്തി പ്രിൻസിപ്പലിനെ കാര്യം ബോധിപ്പിക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെയും ഹെൽമറ്റ് ഇടാതെയും ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റി സ്കൂളിലെത്തുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകി.
15 ഓളം കേസുകൾ വിദ്യാലയ പരിസരങ്ങളിൽ ഇ -ചലാൻ വഴി രജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെൻറ് എം.വി.ഐ സാജു ഫ്രാൻസിസ്, എ.എം.വി.ഐമാരായ കെ.വി. ഗണേശൻ, പി.വി. വിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

