ചെറുവത്തൂർ: നടപ്പിലും ഇരിപ്പിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒന്നായി മാറുന്ന കുട്ടമത്തെ ഇരട്ടക്കുട്ടികൾ. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലാണ് ഇരട്ടക്കാഴ്ചകൾ നിറയുന്നത്.
കോവിഡിനെ തുടർന്ന് വിദ്യാലയം അടഞ്ഞപ്പോൾ വീട് വിദ്യാലയമാക്കിയാണ് ഇരട്ടകൾ പഠനത്തെ സ്വീകരിക്കാനൊരുങ്ങിയത്.
കുപ്പിവളച്ചിരിയുമായി ആദ്യാക്ഷരം നുകരാൻ എത്തിയ ശ്രീമ, ശ്രിയ, അമയ് ശങ്കർ, അനയ് ശങ്കർ എന്നിവരാണ് ഈ വർഷം വിദ്യാലയത്തിെൻറ ഭാഗമായവർ.
എട്ടാം തരത്തിലെ പി.വി. ശ്രീനന്ദ, പി.വി. ദേവനന്ദ, ഒമ്പതാം തരത്തിലെ ആർ.കെ. അഥിരഥ്, ആർ.കെ. അഭിനവ്, ഏഴാം തരത്തിലെ എം. ആര്യ ലക്ഷ്മി, എം. ആദ്യ ലക്ഷ്മി എന്നിവരുമാണ് വിദ്യാലയത്തിലെ ഇരട്ടക്കൂട്ടങ്ങൾ. വിദ്യാലയം സാധാരണ നിലയിലായാൽ മാത്രമേ ഈ ഇരട്ടക്കൂട്ടങ്ങളുടെ ഓട്ടച്ചാട്ടവും വിദ്യാലയത്തിൽ നിറയൂ.