Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചക്കരയെ വോളി...

ചക്കരയെ വോളി കോർട്ടിലേക്ക് മടക്കിക്കൊണ്ടുവരണം; ബിരിയാണി ചലഞ്ചുമായി കൂട്ടുകാർ

text_fields
bookmark_border
treatment
cancel
camera_alt

അ​മ​ർ​ദ​ത്ത്

ചെ​റു​വ​ത്തൂ​ർ: കൊ​ട​ക്കാ​ട്ടെ വോ​ളി​ബാ​ൾ താ​ര​മാ​യ അ​മ​ർ​ദ​ത്ത് എ​ന്ന ച​ക്ക​ര​യെ രോ​ഗ​ത്തി​െ​ന്റ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കൂ​ട്ടു​കാ​ർ. രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ട​ക്കാ​ട് ക​ള​ത്തേ​ര​യി​ലെ അ​മ​ർ​ദ​ത്ത് (ച​ക്ക​ര​യു​ടെ) ചി​കി​ത്സാ​സ​ഹാ​യ​ത്തി​​െന്റ ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം ച​ക്ക​ര​യു​ടെ പ്രി​യ ച​ങ്ങാ​തി​മാ​രാ​ണ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ബി​രി​യാ​ണി ച​ല​ഞ്ച് ഒ​രു​ക്കു​ന്ന​ത്.

കൊ​ട​ക്കാ​ട് വാ​യ​ന​ശാ​ല മു​റ്റ​ത്തെ വോ​ളി​ബാ​ൾ കോ​ർ​ട്ടി​ൽ ഓ​ടി​ച്ചാ​ടി ന​ട​ന്ന നാ​ടി​​െന്റ ‘ച​ക്ക​ര’​യാ​യി​രു​ന്നു അ​മ​ർ​ദ​ത്ത്. എ​ന്തി​നും ഏ​തി​നും ത​ങ്ങ​ൾ​ക്കൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഈ ​വോ​ളി​ബാ​ൾ താ​രം അ​പ്ര​തീ​ക്ഷി​ത​മാ​യി രോ​ഗ​ഭാ​ര​ത്താ​ൽ വീ​ണ​പ്പോ​ൾ അ​വ​ന് താ​ങ്ങാ​വാ​ൻ ഗ്രാ​മ​വാ​സി​ക​ളെ​ല്ലാം മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​ണ്. നാ​ട്ടി​ലും പ​രി​സ​ര​ത്തും വി​വാ​ഹ​മോ മ​റ്റു​ച​ട​ങ്ങോ ഉ​ണ്ടെ​ങ്കി​ൽ നാ​ട്ടു​കാ​രൊ​ന്നാ​കെ വി​ള​മ്പാ​നി​റ​ങ്ങും.

അ​മ​ർ​ദ​ത്തി​​െന്റ ചി​കി​ത്സ​ക്കാ​യു​ള്ള തു​ക സ്വ​രൂ​പി​ക്കാ​ൻ വേ​ണ്ടി​യാ​ണി​ത്. കൊ​ട​ക്കാ​ട് നാ​രാ​യ​ണ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​െന്റയും സ് ​പോ​ർ​ട്​​സ് ക്ല​ബി​​െന്റ​യും പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മാ​ണ് സ്‌​നേ​ഹ​വും ക​രു​ണ​യും നി​റ​ച്ച് ഓ​രോ ഓ​ഡി​റ്റോ​റി​യ​ത്തി​ലും വി​ള​മ്പു​കാ​രാ​കു​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ രു​ചി​പാ​ത്ര​ങ്ങ​ൾ തു​റ​ന്ന് ഇ​വ​ർ വി​ള​മ്പു​മ്പോ​ൾ ആ ​ക​രു​ത​ലും സ്നേ​ഹ​വും നാ​ട് ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങു​ക​യാ​ണ്.

ഓ​ലാ​ട്ട് ക​ള​ത്തേ​ര​യി​ലെ കെ. ​സ​തീ​ശ​​െന്റയും ഗീ​ത​യു​ടെ​യും മ​ക​നാ​യ അ​മ​ർ​ദ​ത്ത് കോ​ഴി​ക്കോ​ട് എം.​വി.​ആ​ർ കാ​ൻ​സ​ർ സെൻറി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മാ​ത്തി​ൽ ഗു​രു​ദേ​വ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. കീ​മോ തെ​റപ്പി​ക്കും ശ​സ്ത്ര​ക്രി​യ​ക്കു​മു​ള്ള 12 ല​ക്ഷം രൂ​പ സ്വ​രൂ​പി​ക്കാ​നാ​ണ് ച​ല​ഞ്ച് നാ​ട് ഏ​റ്റെ​ടു​ത്ത​ത്. സ​ഹാ​യ​ങ്ങ​ൾ അ​മ​ർ​ദ​ത്ത് ചി​കി​ത്സാ​സ​ഹാ​യ സ​മി​തി​യു​ടെ ക​ന​റാ ബാ​ങ്ക് കൊ​ട​ക്കാ​ട് ബ്രാ​ഞ്ചി​​െന്റ 120023851160 അ​ക്കൗ​ണ്ട് ന​മ്പ​റി​ൽ അ​യ​ക്ക​ണം. ഐ.​എ​ഫ്.​എ​സ്.​സി: CNRB0014262.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentKasargod newsAmardath
News Summary - treatment help-amardath
Next Story