Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഅടഞ്ഞുകിടക്കുന്ന...

അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക്​ പിന്നിലുണ്ട്​ ഒരുപിടി ജീവിതങ്ങൾ

text_fields
bookmark_border
closed buildings in lockdown
cancel
camera_alt

ലോക്​ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ

ചെറുവത്തൂർ: ഈ അടഞ്ഞുകിടക്കുന്ന ഓരോ ബോർഡുകൾക്കു പിന്നിലും ഓരോ ജീവിതങ്ങൾ ഉണ്ട്‌. ലോൺ എടുത്തും ചിട്ടി പിടിച്ചും കടകൾ തുടങ്ങി പ്രതിസന്ധിയിലായ നിരവധി ജീവിതങ്ങൾ. ഇവരെ തീർത്തും വലച്ചിരിക്കുകയാണ് നിലവിലെ അവസ്ഥ. നഗരത്തിലും നാട്ടിൻപുറത്തും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന് ലോക്​ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണിത്. എന്നാൽ, ഇനിയും ലോക്​ഡൗൺ തുടരുന്നത് തങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് വ്യാപാരികൾ പറഞ്ഞു.

ഹോട്ടൽ, അനാദിക്കടകൾ എന്നിവക്ക് അനുമതി കൊടുത്തപ്പോൾ മറ്റെല്ലാ വിഭാഗങ്ങളെയും തഴഞ്ഞിരിക്കുകയാണ്. ആഴ്​ചയിൽ രണ്ടു ദിവസമെങ്കിലും തങ്ങൾക്ക് കടകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എല്ലാ ഉത്സവ സീസണുകളും നഷ്​ടപ്പെട്ട സ്ഥാപനങ്ങൾക്കാണ് ഏറ്റവും തിരിച്ചടിയായത്. ബാർബർ ഷോപ്പുകൾ, ഫാൻസിക്കടകൾ, തയ്യൽക്കടകൾ, ജ്വല്ലറികൾ, ഇൻറർനെറ്റ് കഫേകൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

ഈ അടഞ്ഞുകിടക്കുന്ന കാലത്തെയും കച്ചവടമില്ലാത്ത കാലത്തെയും ഭീമമായ വാടക ഉടമസ്ഥർ നിർബന്ധിച്ചു വാങ്ങുന്നുണ്ട്. ഇത് ഒഴിവാക്കിക്കൊടുക്കണമെന്നും വൈദ്യുതി ബില്ലുകൾ ഒഴിവാക്കണമെന്നും എല്ലാ വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownclosed buildings
News Summary - There are so many of lives behind closed buildings
Next Story