Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപരമേശ്വരനെ രക്ഷിക്കാൻ...

പരമേശ്വരനെ രക്ഷിക്കാൻ സുജാതക്ക് കൈത്താങ്ങ് വേണം

text_fields
bookmark_border
പരമേശ്വരനെ രക്ഷിക്കാൻ സുജാതക്ക് കൈത്താങ്ങ് വേണം
cancel
camera_alt

പരമേശ്വരനും സുജാതയും

ചെറുവത്തൂർ: നല്ലപാതി രോഗത്തിനടിമപ്പെട്ടപ്പോൾ ചികിത്സ നടത്താൻ നെ​േട്ടാട്ടമോടുന്ന സുജാതക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം. പിലിക്കോട് എരവിലിലെ പരമേശ്വരൻ്റെ ജീവൻ രക്ഷിക്കാനായ് പാടുപ്പെടുന്ന പ്രിയതമ സുജാതക്കാണ് സഹായം വേണ്ടത്.

പരമേശ്വരൻ വയറിനുള്ളിൽ കാൻസർ ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് തന്നെ അഞ്ച്​ ലക്ഷത്തോളം രൂപ ചെലവായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതിൻ്റെ ചിലവ് വേറെയും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു വന്നുവെങ്കിലും അണുബാധ മൂലം 10 ദിവസത്തോളം വീണ്ടും ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഇതിന്​ 2 ലക്ഷത്തോളം രൂപ വീണ്ടും ചിലവ് വന്നു.

തൃക്കരിപ്പൂർ മീലിയാട്ട് അങ്കണവാടി ടീച്ചർ ആയി ജോലിചെയ്യുന്ന ചെയ്യുന്ന സുജാതയും കുടുംബവും വാടക വീട്ടിലാണ് താമസം. മാസം 60,000 രൂപയോളം തുടർ ചികിത്സക്കായി വേണമെന്നതാണ് ഈ കുടുംബത്തെ തീരാ ദു:ഖത്തിലാഴ്ത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. നിലവിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.

നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക്​ അയക്കാം. അക്കൗണ്ട്​ നമ്പർ: 40230029892 IFSC: SBIN 0017065. ഫോൺ: 9947 180 182.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seeks help
Next Story