Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightകൗതുകക്കാഴ്ചയായി...

കൗതുകക്കാഴ്ചയായി നാഗശലഭം

text_fields
bookmark_border
കൗതുകക്കാഴ്ചയായി നാഗശലഭം
cancel
camera_alt

കൈതക്കാട്ടെ ഇ.കെ. അബ്​ദുൽ ജലീലി​െൻറ വീട്ടിൽ കാണപ്പെട്ട നാഗശലഭം

ചെ​റു​വ​ത്തൂ​ർ: അ​തി​ഥി​യാ​യെ​ത്തി​യ നാ​ഗ​ശ​ല​ഭം വീ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. കൈ​ത​ക്കാ​ട്ടെ ഇ.​കെ. അ​ബ്​​ദു​ൽ ജ​ലീ​ലി​െൻറ വീ​ട്ടി​ലാ​ണ്, വ​ലി​യ നി​ശാ​ശ​ല​ഭ​ത്തി​ലൊ​ന്നാ​യ അ​റ്റാ​ക്ക​സ് അ​റ്റ്ല​സ് എ​ന്ന നാ​ഗ​ശ​ല​ഭം എ​ത്തി​യ​ത്. അ​റ്റാ​ക്ക​സ് ടാ​പ്രോ​ബ​നി​സ് എ​ന്ന​താ​ണ് ശാ​സ്ത്രീ​യ നാ​മം.

അ​റ്റ്ല​സ് ശ​ല​ഭ​ത്തി​െൻറ ഉ​പ​വ​ർ​ഗ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഇ​വ ദ​ക്ഷി​ണേ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​ണ് ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ചി​റ​കു​ക​ളു​ടെ വി​സ്താ​ര​ത്താ​ൽ ഇ​വ​യെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നി​ശാ​ശ​ല​ഭം എ​ന്നു ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ, സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ൾ ഹെ​ർ​ക്കു​ലീ​സ് നി​ശാ​ശ​ല​ഭം ഇ​വ​യേ​ക്കാ​ൾ വ​ലി​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചു​വ​പ്പ് ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​മാ​ണ് ഇ​തി​ന്. മു​ൻ​ചി​റ​കു​ക​ളി​ൽ പാ​മ്പി​െൻറ ക​ണ്ണു​ക​ളെ​പ്പോ​ലെ ക​റു​ത്ത പൊ​ട്ടു​ക​ളു​ണ്ട്. ശ​ത്രു​ക്ക​ളി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ഇ​തു​പ​ക​രി​ക്കു​ന്നു. മു​ൻ-​പി​ൻ ചി​റ​കു​ക​ളി​ൽ വെ​ളു​ത്ത നി​റ​ത്തി​ൽ ത്രി​കോ​ണ അ​ട​യാ​ള​ങ്ങ​ളു​ണ്ട്.

ചി​റ​കു​ക​ൾ​ക്കു പി​ന്നി​ൽ പാ​മ്പി​െൻറ ത​ല​യു​ടെ രൂ​പ​മു​ള്ള​തി​നാ​ൽ സ്‌​നേ​ക്‌​സ് ഹെ​ഡ് എ​ന്നും ഇ​തി​നെ വി​ളി​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ ശ​ല​ഭ​ങ്ങ​ളെ​പ്പോ​ലെ ജീ​വി​ത​ച​ക്ര​മു​ള്ള ഇ​വ നി​ത്യ​ഹ​രി​ത​വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ല​ക​ളി​ലാ​ണ് മു​ട്ട​യി​ടു​ന്ന​ത്. ക​റു​പ്പ്, ബ്രൗ​ൺ, പ​ർ​പ്പി​ൾ നി​റ​ങ്ങ​ളി​ൽ അ​റ്റ്‌​ല​സ് ശ​ല​ഭ​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ശ​ല​ഭ​ങ്ങ​ൾ​ക്ക് ര​ണ്ടു​മാ​സം മാ​ത്ര​മേ ആ​യു​സ്സു​ള്ളൂ. അ​റ്റ്‌​ല​സ് ശ​ല​ഭ​ങ്ങ​ൾ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് അ​ധി​ക​ദൂ​രം പ​റ​ന്നു​പോ​കാ​റു​മി​ല്ല. ഏ​റെ ആ​ക​ർ​ഷ​ണീ​യ​ത തോ​ന്നി​ക്കു​ന്ന അ​തി​ഥി ശ​നി​യാ​ഴ്‌​ച രാ​വി​ലെ​യാ​ണ് ഇ.​കെ. അ​ബ്​​ദു​ൽ ജ​ലീ​ലി​െൻറ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:butterflysnake butterfly
Next Story