അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഷാദിയ
text_fieldsഫാത്തിമത്തു ഷാദിയയും കാലിഗ്രാഫി രചനകളും
ചെറുവത്തൂർ: അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർക്കുകയാണ് ഫാത്തിമത്തു ഷാദിയ. പിലിക്കോട് ഏച്ചികൊവ്വലിലെ സത്താർ -ജുബൈരിയ ദമ്പതികളുടെ മകളായ ഷാദിയ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചിത്രരചനയിൽ തൽപരയായ ഷാദിയ ഒഴിവുസമയമാണ് അറബി കാലിഗ്രാഫിക്കായി വിനിയോഗിക്കുന്നത്.
ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്തവും വൈവിധ്യവുമായ നിരവധി കാലിഗ്രാഫികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഛായാചിത്ര രചന, ബോട്ടിൽ ആർട്ട് എന്നിവയിലും ഷാദിയ കഴിവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

