Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന്‌ ബന്ധുക്കൾ

text_fields
bookmark_border
death
cancel

ചെറുവത്തൂർ: അരയാലിൻകീഴ്- നാടാച്ചേരി പലേരി കരുണാകരന്റെയും വാഴക്കോടൻ തമ്പായിയുടെയും മകൻ ശ്രീജിത്തിന്റെ (38) മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ശനിയാഴ്‌ച രാത്രിയാണ്‌ കോഴിക്കോട് നാദാപുരം നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത്‌ ഇദ്ദേഹത്തെ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്‌. പൊലീസെത്തി നാദാപുരം താലൂക്ക്‌ ആശുപത്രിയിലും വടകര ജില്ല ആശുപത്രയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രീജിത്തിന്റെ കാറിന്‌ ഒരുപോറലും ഏറ്റിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വാഹനത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും സംഭവ ശേഷം അയാളെ കാണാനില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്ന്‌ സംശയമുള്ളതിനാൽ സമഗ്ര അന്വേഷണം വേണമെന്നാണ്‌ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Relatives say the death of the young man is mysterious
Next Story