Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightനഷ്​ടമായത്...

നഷ്​ടമായത് തോറ്റംപാട്ടി​െൻറ ഈണവും മുഖത്തെഴുത്തി​െൻറ ഭംഗിയും

text_fields
bookmark_border
kunjiraman nair with pinarayi vijayan
cancel
camera_alt

കുഞ്ഞിരാമൻ വൈദ്യർ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്​ ആദരം ഏറ്റുവാങ്ങുന്നു (ഫയൽ ചി​ത്രം)

ചെറുവത്തൂർ: തോറ്റംപാട്ടി​െൻറ ഈണവും മുഖത്തെഴുത്തി​െൻറ ഭംഗിയും ചൊരിഞ്ഞ് തെയ്യം കലയുടെ പിന്നണിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിധ്യമായിരുന്ന കലാകാരനെയാണ് വി. കുഞ്ഞിരാമന്‍ വൈദ്യരുടെ മരണത്തിലൂടെ നഷ്​ടമായത്.

കഴിഞ്ഞ ആറുപതിറ്റാണ്ട് കാലമായി തെയ്യാട്ടങ്ങളിലെ നിർബന്ധ ഘടകമാണ് ഈ കലാകാരൻ. മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രാഗല്​​ഭ്യവും തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹവും വൈദ്യരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി.

പിലിക്കോട് വയലിലെ പ്രസിദ്ധ തെയ്യം കലാകാരന്‍ പരേതനായ കെ.വി. രാമന്‍ മണക്കാട​െൻറയും കൊടക്കാട് വെള്ളച്ചാലിലെ പരേതയായ ഏഴോത്ത് പാറുവി​െൻറയും മൂത്ത മകനായിട്ടാണ് ജനനം. 13ാം വയസ്സില്‍ അച്ഛ​െൻറ മുഖത്തെഴുതിക്കൊണ്ടാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്.

തുടര്‍ന്നിങ്ങോട്ട് ഉത്തരമലബാറിലെ ചെറുതും വലുതുമായ മിക്ക കളിയാട്ടങ്ങളിലും കുഞ്ഞിരാമന്‍ വൈദ്യരുടെ കരസ്​പര്‍ശമുണ്ടായിരുന്നു. പരേതനായ കണ്ണന്‍ പെരുവണ്ണാന്‍, അമ്മാവന്‍ നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരില്‍നിന്ന് ചെറുപ്പത്തിൽതന്നെ ബാലവൈദ്യം പഠിച്ചു.

കൂടാതെ തെയ്യങ്ങളുടെ തോറ്റംപാട്ടും മുഖത്തെഴുത്തും പരിശീലിച്ചു. 1982ല്‍ ഡല്‍ഹി ഏഷ്യാഡി​െൻറ ഉദ്ഘാടനച്ചടങ്ങിലും കൊല്‍ക്കത്തയില്‍ നടന്ന ലോകോത്സവത്തിലും മുംബൈ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും 1987ലെ തിരുവനന്തപുരം നാഷനല്‍ ഗെയിംസി​െൻറ ഉദ്ഘാടനച്ചടങ്ങിലും വൈദ്യരുടെ സംഘം തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thottam Pattuv kunjiraman vaidyar
News Summary - lost great thottampattu artist Thottam Pattu
Next Story